National
താനെയിലെ സ്‌കൂളിൽ നടന്ന ആർത്തവ പരിശോധന; പ്രിൻസിപ്പാളും അറ്റൻഡന്റും അറസ്റ്റിൽ

മഹാരാഷ്ട്രയിലെ സ്‌കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പാളും അറ്റൻഡന്റും അറസ്റ്റിൽ. താനെ ഷാപൂരിലെ ആർഎസ് ധമാനി സ്‌കൂളിലെ നാല് അധ്യാപകർക്കെതിരെയും കേസെടുത്തു.
പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസ്. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. രക്ഷിതാക്കൾ പ്രതിഷേധിച്ചതോടെയാണ് പോലീസ് നടപടി. ശുചിമുറിയിൽ രക്തക്കറ കണ്ടതോടെയാണ് വിദ്യാർഥിനികളെ പരിശോധിച്ചത്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥിനികളെയാണ് പരിശോധനക്ക് വിധേയമാക്കിയത്
ചൊവ്വാഴ്ചയാണ് സ്‌കൂൾ ജീവനക്കാർ ശുചിമുറിയിൽ രക്തക്കറ കണ്ടത്. ആരാണ് ഉത്തരവാദികളെന്ന് കണ്ടെത്തുന്നതിനായി പെൺകുട്ടികളെ കൺവെൻഷൻ ഹാളിലേക്ക് വിളിച്ചുവരുത്തി. പിന്നീട് ശുചിമുറിയിലേക്ക് കൊണ്ടുപോയി വിവസ്ത്രരാക്കി പരിശോധിക്കുകയായിരുന്നു.