World

പാക്കിസ്ഥാനിലെ പ്രവർത്തനം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്

ഇസ്‌ലാമാബാദ്: ടെക് ഭീമൻ മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. പാക്കിസ്ഥാനിലെ പ്രാദേശിക ഓഫിസ് അടച്ചുപൂട്ടുന്നതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.

ഇതോടെ, രാജ്യത്ത് ടെക് ഭീമന്‍റെ 25 വർഷത്തെ സാന്നിധ്യമാണ് രാജ്യത്തു നിന്ന് ഇല്ലാതാകുന്നത്. ഇപ്പോൾത്തന്നെ പ്രതിസന്ധി നേരിടുന്ന പാക് സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ പ്രഹരമാകും മൈക്രോസോഫ്റ്റിന്‍റെ തീരുമാനം. ആഗോള തലത്തിൽ തൊഴിലാളികളെ കുറയ്ക്കുന്നതിന്‍റെ ഭാഗമായാണു പാക്കിസ്ഥാനിൽ നിന്നു പിൻവാങ്ങുന്നത്. ഇതോടെ, പാക്കിസ്ഥാനിലെ മൈക്രോസോഫ്റ്റിനെ ആശ്രയിക്കുന്ന ഇടപാടുകാർക്ക് ഇനി കമ്പനിയുടെ മറ്റ് ഓഫിസുകളെ ആശ്രയിക്കേണ്ടിവരും.

 

പ്രാദേശികമായി അഞ്ച് ജീവനക്കാരെ മാത്രമേ ഈ തീരുമാനം ബാധിച്ചിട്ടുള്ളൂ. എന്നാൽ, പാക്കിസ്ഥാനിലെ ബിസിനസ്, ടെക് സമൂഹങ്ങളിൽ ഞെട്ടൽ തരംഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!