Kerala

മിനി പാക്കിസ്ഥാൻ പരാമർശം: നിതീഷ് റാണ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് മുഖ്യമന്ത്രി

കേരളത്തെ മിനി പാക്കിസ്ഥാനെന്ന് വിളിച്ച മഹാരാഷ്ട്രയിലെ മന്ത്രി നിതീഷ് റാണെക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നിതീഷ് റാണെയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘ്പരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നത്.

തങ്ങൾക്ക് സ്വാധീനമുറപ്പിക്കാൻ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവത്കരിച്ചും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും ഒറ്റപ്പെടുത്തി കളയാമെന്നാണ് സംഘ്പരിവാർ കരുതുന്നത്. അതിനെ പിൻപറ്റിയാണ് ഇത്തരം പ്രസ്താവനകൾ. വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്ത് തുടരാൻ അർഹനല്ല. ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളം മിനി പാക്കിസ്ഥാൻ ആയതു കൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് എന്നായിരുന്നു നിതീഷ് റാണെയുടെ വിദ്വേഷ പരാമർശം. തീവ്രവാദ സംഘടനകളുടെ പിന്തുണയോടെയാണ് ഇരുവരും വിജയിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.

Related Articles

Back to top button
error: Content is protected !!