Kerala

അവധി ദിവസങ്ങൾ മറയാക്കി ഖനനം; മലപ്പുറത്ത് 12 വാഹനങ്ങൾ പിടികൂടി റവന്യൂ വകുപ്പ്

മലപ്പുറം: ജില്ലയിൽ അനധികൃത ഖനനം നടത്തിയ 12 വാഹനങ്ങൾ പിടികൂടി റവന്യൂ വകുപ്പ്. മലപ്പുറം മേല്‍മുറിയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ടിപ്പർ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും ഏറനാട് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. അവധി ദിവസങ്ങൾ മറയാക്കിയായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ.

അരീക്കോട്, എളങ്കൂർ, കാവനൂർ, മലപ്പുറം, പൂക്കോട്ടൂർ, പുല്‍പറ്റ, മഞ്ചേരി തുടങ്ങിയ വില്ലേജ് പരിധിയില്‍ നിന്നാണ് മറ്റുവാഹനങ്ങള്‍ പിടികൂടിയത്. കഴിഞ്ഞ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്. അവധി ദിവസങ്ങൾ മറയാക്കി അനധികൃത ഖനനം നടക്കുകയായിരുന്നു.

പെരിന്തല്‍മണ്ണ സബ് കളക്ടർ, ജില്ലാ ജിയോളജിസ്റ്റ് എന്നിവർക്ക് പരിശോധന റിപ്പോർട്ട് കൈമാറി. ജിയോളജി വകുപ്പിന്‍റെ നേതൃത്വത്തില്‍ പിഴ ചുമത്തും. ഖനനം നടത്തിയ ചെങ്കല്ല് ക്വാറിക്കെതിരെ നടപടി സ്വീകരിക്കാൻ മേല്‍മുറി വില്ലേജ് ഓഫീസർക്ക് ഏറനാട് തഹസില്‍ദാര്‍ എം. മുകുന്ദൻ നിർദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!