Kerala

മന്ത്രി വീണ ജോർജ് ഡൽഹിയിൽ; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം തേടി

വീണ ജോർജ് ഡൽഹിയിൽ. ക്യൂബൻ പ്രതിനിധി സംഘത്തെ കാണാനായാണ് ആരോഗ്യമന്ത്രി ഡൽഹിയിലെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാനും സമയം തേടിയിട്ടുണ്ട്. സമയം ലഭിച്ചില്ലെങ്കിൽ നിവേദനം നൽകുമെന്നും ആശ പ്രവർത്തകരുടെ ഇൻസെന്റീവ് വിഷയമടക്കം ഇതിൽ ഉന്നയിക്കുമെന്നും മന്ത്രി അറിയിച്ചു

ആശ വർക്കർമാർ, എയിംസ്, വിഷയങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ഉന്നയിക്കും. കാസർകോട്, വയനാട് മെഡിക്കൽ കോളേജുകൽ യാഥാർഥ്യമാക്കാൻ പിന്തുണ തേടും. ക്യൂബൻ സർക്കാരുമായുള്ള ചർച്ചയും ഇന്ന് നടക്കും. ആരോഗ്യരംഗത്തെ നൂതന വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു

ആശ കേന്ദ്ര പദ്ധതിയാണ്. ഈ പദ്ധതി തുടങ്ങിയ കാലത്ത് ഇറക്കിയ ഗൈഡ് ലൈനിൽ സ്ത്രീ സന്നദ്ധ പ്രവർത്തകരെന്നാണ് ആശമാരെ വിശേഷിപ്പിക്കുന്നത്. ഇതിലടക്കം മാറ്റം വരുത്താൻ ആവശ്യപ്പെടും. കേന്ദ്രമാണ് ഇൻസെന്റീവ് ഉയർത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!