വീണ ജോർജ് ആരോഗ്യ കേരളത്തെ വെന്റിലേറ്ററിലാക്കി; രാജിവെക്കണമെന്ന് സതീശൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ബിന്ദുവെന്ന സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുടുംബത്തിന് നഷ്ടപരിഹാരം നൽകാനോ കുടുംബത്തെ വിളിക്കാനോ സർക്കാർ തയ്യാറായില്ല. ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കം. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വീണ ജോർജിന് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല. അവർ ആരോഗ്യ കേരളത്തെ വെന്റിലേറ്ററിലാക്കി. മന്ത്രിയുടെ പിആർ പ്രൊപഗാൻഡ മാത്രമാണുള്ളത്. കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും ഇത് തന്നെയാണ് സ്ഥിതി.
പാവപ്പെട്ടവർ സർക്കാർ ആശുപത്രിയിൽ പോകുമ്പോൾ പുറത്തേക്ക് മരുന്ന് എഴുതി കൊടുക്കുന്നത് എവിടുത്തെ ഏർപ്പാടാണ്. പിന്നെന്തിനാണ് സർക്കാർ ആശുപത്രിയെന്നും സതീശൻ ചോദിച്ചു
ആവശ്യമുള്ളപ്പോൾ മിണ്ടാതിരിക്കുന്ന കൗശല ബുദ്ധിയാണ് മുഖ്യമന്ത്രിയുടേത്. പിആർ ഏജൻസി പറയുന്നതിന് അപ്പുറം ഒന്നുമില്ല സർക്കാരിന്. ആരോഗ്യമന്ത്രി രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.