ക്യാമറയും പിടിച്ച് പൂവാലന്മാര്‍; കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങി
16കാരിയെ വീട്ടിലേക്ക് വിളിച്ച് പിതാവ്
പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ രുദ്രാക്ഷ മാല വില്‍ക്കുന്നതിനിടെ വീഡിയോ വ്‌ളോഗര്‍മാര്‍ വൈറലാക്കിയ 16 കാരിയായ പെണ്‍കുട്ടിയുടെ അന്നം മുട്ടി. മോണി ബോസ്ലെയെന്ന മധ്യപ്രദേശുകാരിയാണ് ദിവസങ്ങള്‍ക്കുള്ളില്‍ വൈറലായത്. വശ്യമായ നോട്ടവും ചിരിയും തിളക്കമുള്ള കണ്ണുകളുമുള്ള ഈ പെണ്‍കുട്ടിയെ കുംഭമേളയിലെ മോണാലിസയെന്ന പേരില്‍ വ്‌ളോഗര്‍മാര്‍ വിശേഷിപ്പിച്ചതോടെ മുഖ്യധാര മാധ്യമങ്ങളും സൗന്ദര്യ വര്‍ധക കമ്പനികളും ഇവള്‍ക്ക് ചുറ്റുമെത്തി.
ദേശീയ മാധ്യമങ്ങളും കേരളത്തിലടക്കമുള്ള വിവിധ പ്രാാദേശിക മാധ്യങ്ങളും സംഭവം വാര്‍ത്തയാക്കിയതോടെ മോണിയെ തേടി ജനങ്ങള്‍ ഒഴുകി തുടങ്ങി. ഇവര്‍ക്ക് ചുറ്റും ക്യാമറയുമായി ഒരു കൂട്ടം യുവാക്കള്‍ ഇവരെ പൊതിഞ്ഞു. മുഖം മൂടി നടന്നിട്ടും കണ്ണുകള്‍ കണ്ട് ചിലര്‍ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു.
ഇതോടെ ആള്‍കൂട്ടം ശല്യമായതോടെ തന്റെ മാല വില്‍പ്പന ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാന്‍ പെണ്‍കുട്ടി തീരുമാനിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായ മാല വില്‍പ്പനയെയും ഈ ആരാധകശല്യം ബാധിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള വീട്ടിലേക്കാണ് പെണ്‍കുട്ടിയെ തിരിച്ചയച്ചത്. പരിചയപ്പെടാനും വീഡിയോയെടുക്കാനും എത്തുന്നവരുടെ ശല്യം വര്‍ദ്ധിച്ചതിനാലാണ് പെണ്‍കുട്ടിയെ പിതാവ് തിരിച്ചയത്. വരുന്നവരെല്ലാം മോണി ബോസ്ലെയുടെ ചിത്രം പകര്‍ത്താനാണ് ശ്രമിക്കുന്നത്. ഉപജീവനമാര്‍ഗമായ മാലവില്‍പനയും മുടങ്ങുന്ന അവസ്ഥയായി.
യുവാക്കള്‍ക്ക് അവരുടെ വീഡോയോക്ക് റീച്ച് കിട്ടുകയെന്നതാണ് ലക്ഷ്യം. എന്നാല്‍, തന്റെ ഉപജീവന മാര്‍ഗം നഷ്ടമായിരിക്കുകയാണ് പെണ്‍കുട്ടിക്ക്.