Monday, 30 November 2026 About Us · Contact Us

ട്രെയ്‌ലർ വൈറൽ ! ആരാണ് കറുത്തച്ചൻ എന്ന സസ്പെൻസ്! ‘മായൻ’ ഡിസംബർ 3ന് പ്രദർശനത്തിനെത്തും

ട്രെയ്‌ലർ വൈറൽ ! ആരാണ് കറുത്തച്ചൻ എന്ന സസ്പെൻസ്! ‘മായൻ’ ഡിസംബർ 3ന് പ്രദർശനത്തിനെത്തും

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ – ചാപ്റ്റർ 1’ന്റെ ഡിസംബർ 3ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. 1.5 മില്യൺ വ്യൂസ് ഇതുവരെ ലഭിച്ച ട്രൈലറിന്റെ വിവിധ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ചിത്രത്തിന്റെ ഹൈപ്പിനെ സൂചിപ്പിക്കുന്നു. ആകാംഷയും ഉദ്വേഗമുണർത്തുന്ന ട്രെയിലറിലൂടെ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത് ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ലോകത്തെയാണ്. ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമേയത്തിലേക്കും അവതരണത്തിലേക്കും പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്ന രീതിയാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണത്തിലൂടെ തുറക്കപ്പെടുന്ന നിഗൂഢമായ ലോകമാണ് ‘മായൻ’ അവതരിപ്പിക്കുന്നത്. സാധാരണ അന്വേഷണങ്ങൾക്കും യുക്തിക്കും അപ്പുറത്തുള്ള ചില സംഭവങ്ങളിലേക്കും ആചാരങ്ങളിലേക്കും എത്തുന്ന കഥാപശ്ചാത്തലമാണ് ട്രെയ്‌ലർ നൽകുന്ന സൂചന. കേരളത്തിൽ നിലനിന്നിരുന്നതായി പറയപ്പെടുന്ന അപൂർവവും നിഗൂഢവുമായ ആചാരങ്ങളുമായി ബന്ധപ്പെട്ട ‘കറുത്തച്ചനൂട്ട്’ എന്ന പ്രമേയവും ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ഘടകമാണ്. മനുഷ്യന്റെ വിശ്വാസങ്ങൾക്കും ഭയങ്ങൾക്കും അപ്പുറത്ത് മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു ത്രില്ലർ അനുഭവമായിരിക്കും ചിത്രം നൽകുക.‘ബിയോണ്ട് ദി ഷാഡോസ്’ എന്ന ടാഗ്‌ലൈനും ഈ നിഗൂഢതയുടെ സ്വഭാവം വ്യക്തമാക്കുന്നു.

ജയസൂര്യ അവതരിപ്പിക്കുന്ന ജേസൺ വർഗീസ് എന്ന പോലീസ് കഥാപാത്രത്തിന്റെ ഔദ്യോഗിക ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നിഗൂഢമായ സാഹചര്യങ്ങളും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞ ലോകത്ത് അയാൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന ആകാംക്ഷയാണ് ട്രെയ്‌ലർ സൃഷ്ടിക്കുന്നത്. ജയസൂര്യയ്ക്കൊപ്പം നൈല ഉഷ, വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ്, ആർഷ ബൈജു; കെ പി എ സി ലീല, ജെയിംസ് ഏലിയ, ജയരാജ് വാര്യർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥാപാത്രങ്ങളെയും കഥയുടെ പൂർണമായ പശ്ചാത്തലത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ പ്രേക്ഷകരിൽ ആകാംക്ഷ നിലനിർത്തുന്ന രീതിയിലാണ് പ്രോമോകളും ഗാനവും അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.

‘കളങ്കാവൽ’ എന്ന ബ്ലോക്ക് ബസ്റ്റർ മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ കെ. ജോസിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ‘മായൻ’. തിരക്കഥ ഒരുക്കുന്നത് ജിതിൻ കെ. ജോസും റാഫിയും ചേർന്നാണ്. ഫൈസൽ അലി ഒരുക്കിയ ദൃശ്യങ്ങൾ മുജീബ് മജീദിന്റെ സംഗീതം എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനമായ ‘കൊള്ളിപ്രാക്ക്’ സംഗീതത്തിലെ പരീക്ഷണാത്മകമായ സമീപനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മലയാള ചിത്രത്തിന്റെ സംഗീതാവകാശം യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് സ്വന്തമാക്കിയതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, വരികൾ: രാജീവ് ഗോവിന്ദൻ, ജിതിൻ കെ. ജോസ്, കോ-റൈറ്റർ: ശ്രീഖിൽ ശ്രീനിവാസൻ, പി.ആർ.ഒ: വിപിൻ കുമാർ വി, സ്റ്റിൽസ്: സിനത് സേവ്യർ, ഡിസ്ട്രിബൂഷൻ: സെഞ്ച്വറി ഫിലിംസ്, മ്യൂസിക് റൈറ്റ്സ്: യൂണിവേഴ്സൽ മ്യൂസിക്, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വിപിൻ കുമാർ വി, ട്രെയ്‌ലർ എഡിറ്റ്: ബസോദ് ടി ബാബുരാജ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, യെല്ലോ ടൂത്ത്‌സ്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഒരു ഇടവേളയ്ക്ക് ശേഷം സംവൃതാ സുനിൽ വീണ്ടും നായികയാകുന്നു. നവരസ പ്രൊഡക്ഷൻ നമ്പർ 3 പൂർത്തിയായി

ഒരു ഇടവേളയ്ക്ക് ശേഷം സംവൃതാ സുനിൽ വീണ്ടും നായികയാകുന്നു. നവരസ പ്രൊഡക്ഷൻ നമ്പർ 3 പൂർത്തിയായി

28 Nov 2026
ഇന്ത്യൻ സിനിമാ കമ്പനിയുടെ നാലാം നിർമ്മാണ സിനിമയുടെ ചിത്രീകരണം പൂർത്തിയായി; രോഹിത് ചന്ദ്രശേഖർ സംവിധാനം

ഇന്ത്യൻ സിനിമാ കമ്പനിയുടെ നാലാം നിർമ്മാണ സിനിമയുടെ ചിത്രീകരണം പൂർത്തിയായി; രോഹിത് ചന്ദ്രശേഖർ സംവിധാനം

26 Nov 2026
‘കറുത്തച്ചനൂട്ട്’ ഇനി സ്‌ക്രീനിൽ ! ‘മായൻ’ എത്തുന്നു ഡിസംബർ 3ന്. സെൻസറിംഗ് പൂർത്തിയായി

‘കറുത്തച്ചനൂട്ട്’ ഇനി സ്‌ക്രീനിൽ ! ‘മായൻ’ എത്തുന്നു ഡിസംബർ 3ന്. സെൻസറിംഗ് പൂർത്തിയായി

26 Nov 2026
പ്രതീക്ഷകളും ദുരൂഹതകളും കോർത്തിണക്കി ‘ഹെയിൽ മേരി’; കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ജേക്സ് ബിജോയ് കലക്കിയെന്ന് പ്രേക്ഷകർ!

പ്രതീക്ഷകളും ദുരൂഹതകളും കോർത്തിണക്കി ‘ഹെയിൽ മേരി’; കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ജേക്സ് ബിജോയ് കലക്കിയെന്ന് പ്രേക്ഷകർ!

26 Nov 2026
ഇത് ഒരു സാധാരണ കേസ് അല്ല ! ആകാംക്ഷയും സസ്പെൻസും ഉണർത്തി കുഞ്ചാക്കോ ബോബൻ ചിത്രം ഹെയ്ൽ മേരിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത ‘ഹെയിൽ മേരി’ പ്രദർശനത്തിന് എത്തുന്നു. ഓൺലൈൻ ബുക്കിങ് ആരംഭിച്ച ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു സാധാരണ സാഹചര്യത്തിൽ തുടങ്ങി ആകാംക്ഷ ഉളവാക്കുന്ന കഥാഗതിയിലൂടെ സഞ്ചരിക്കുന്ന ചിത്രമാണെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കൂടാതെ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ വ്യത്യസ്ത പ്രകടനങ്ങളും ട്രെയിലറിൽ വ്യക്തമാണ്. ചിത്രത്തിന്റെ സംഗീതാവകാശം ജേക്സ് ബിജോയിയുടെ ഉടമസ്ഥതയിലുള്ള ജെഎക്സ്ബി റെക്കോർഡ്സിനാണ്. ജേക്സ് ബിജോയ് ഒരുക്കിയ ബി ജി എം ട്രെയ്‌ലറിന്റെ ഹൈലൈറ്റാണ്. പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ട്ടിക്കും വിധമാണ് ജേക്സ് ബിജോയ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്

25 Nov 2026
ബേബി ജീൻ നായകൻ; ഗ്രേസ് ആന്റണി, ഗോപിക രമേഷ് നായികമാർ. ഇന്ത്യൻ സിനിമാ കമ്പനിയുടെ അഞ്ചാം ചിത്രം ‘അക്ഷരംപ്രതി’ ആരംഭിച്ചു

ബേബി ജീൻ നായകൻ; ഗ്രേസ് ആന്റണി, ഗോപിക രമേഷ് നായികമാർ. ഇന്ത്യൻ സിനിമാ കമ്പനിയുടെ അഞ്ചാം ചിത്രം ‘അക്ഷരംപ്രതി’ ആരംഭിച്ചു

24 Nov 2026
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ
🗞️ ഇന്നത്തെ പ്രധാന വാർത്തകൾ · 🌧️ മഴ സാധ്യത · 📢 അവധി · 📋 ഫലങ്ങൾ