Sunday, 29 November 2026 About Us · Contact Us

ഇന്ന് ഡൽഹിയിലേക്ക് മടങ്ങുമോ? കെ. സുധാകരനെ കാണാൻ ഒടുവിൽ കുടുംബത്തിന് അനുമതി; ഡിസ്ചാർജ് ചെയ്യാൻ നീക്കം

K Sudhakaran - കെ. സുധാകരൻ ദുബായിൽ തടങ്കലിലെന്ന് റിപ്പോർട്ട്; സർക്കാർ സഹായം തേടി മകൻ സംഞ്ജോഗ്
കെ. സുധാകരൻ ദുബായിൽ തടങ്കലിലെന്ന് റിപ്പോർട്ട്; സർക്കാർ സഹായം തേടി മകൻ സംഞ്ജോഗ്

ദുബൈയിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപിയെ കാണാൻ മകന് ആശുപത്രി അധികൃതർ അനുമതി നൽകി. സുധാകരൻ നിലവിൽ നിരീക്ഷണത്തിലാണെന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചതായാണ് വിവരം. കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.

ചികിത്സയിൽ ദുരൂഹത ആരോപിച്ച് മകൻ സംജോഗ് നേരത്തെ രംഗത്തെത്തിയിരുന്നു. പിതാവിനെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരുടെയോ നിയന്ത്രണത്തിലാണെന്ന സംശയമുണ്ടെന്നും സംജോഗ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലേക്ക് വിളിച്ചുവെന്ന ആരോപണവുമായി മരുമകൻ അജിത്തും രംഗത്തുവന്നിരുന്നു

ആരോഗ്യ പരിശോധനക്കായാണ് യാത്ര തിരിച്ചതെന്നും തുടർചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ അറിയിച്ചതായും സംജോഗ് വ്യക്തമാക്കിയിരുന്നു. ‘ഇന്നലെവരെ പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ല. ഇന്ന് കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്നാണ് മറുപടി ലഭിച്ചത്. ഒറ്റക്കെങ്കിലും കയറട്ടെയെന്നു ചോദിച്ചിട്ടും സമ്മതിച്ചില്ല. ഇൻഫെക്‌ഷൻ ഉണ്ടെന്നാണ് പറയുന്നത്. അച്ഛൻ ആരുടെയോ നിയന്ത്രണത്തിലാണെന്ന സംശയമുണ്ട്’ – സംജോഗ് പറഞ്ഞു.

നവംബർ 26 രാത്രി കണ്ണൂരിൽനിന്നാണ് സുധാകരൻ യാത്ര തിരിച്ചത്. ഭാര്യയും മക്കളും മരുമക്കളും ഒപ്പമുണ്ടായിരുന്നു. ചികിത്സക്കായി വിദേശത്തേക്ക് പോയ സുധാകരന്റെ യാത്രാ വിവരങ്ങളിലും ചികിത്സാ സ്ഥലത്തെക്കുറിച്ചും ചർച്ചകൾ തുടരുകയാണ്. തിങ്കളാഴ്ച പാർലമെന്റിൽ മണ്ഡലപുനർനിർണയ ബിൽ പരിഗണനക്ക് വരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ മടങ്ങിയെത്താൻ കോൺഗ്രസ് നേതൃത്വം സുധാകരനോട് നിർദേശിച്ചിരുന്നു. തുടർചികിത്സക്കുള്ള സൗകര്യങ്ങൾ പാർട്ടി ഏറ്റെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചിരുന്നു. മണ്ഡലപുനർനിർണയ ബിൽ ചർച്ചക്കായി പാർലമെന്റ് സമ്മേളനം ചേരുമെന്ന അറിയിപ്പ് പുറത്തുവന്നതിന് പിന്നാലെ സുധാകരനെ ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യം പാർട്ടി നേതൃത്വത്തിൽ അമ്പരപ്പും അസംതൃപ്തിയും സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് കുടുംബാംഗങ്ങളുടെ ആരോപണങ്ങളും പിന്നാലെ സന്ദർശനാനുമതി ലഭിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നത്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കെ. സുധാകരൻ ദുബായിൽ തടങ്കലിലെന്ന് റിപ്പോർട്ട്; സർക്കാർ സഹായം തേടി മകൻ സംഞ്ജോഗ്

കെ. സുധാകരൻ ദുബായിൽ തടങ്കലിലെന്ന് റിപ്പോർട്ട്; സർക്കാർ സഹായം തേടി മകൻ സംഞ്ജോഗ്

3 മണിക്കൂർ മുൻപ്
മണ്ഡല പുനർനിർണയ ബിൽ: അന്ന് ബിൽ കത്തിച്ച് പ്രതിഷേധിച്ചവർ ഇന്ന് പിന്തുണയ്ക്കുമോ? നിലപാടിലുറച്ച് ഡിഎംകെ; കോൺഗ്രസിന്റെ അനുനയ നീക്കം പാളുന്നു?

മണ്ഡല പുനർനിർണയ ബിൽ: അന്ന് ബിൽ കത്തിച്ച് പ്രതിഷേധിച്ചവർ ഇന്ന് പിന്തുണയ്ക്കുമോ? നിലപാടിലുറച്ച് ഡിഎംകെ; കോൺഗ്രസിന്റെ അനുനയ നീക്കം പാളുന്നു?

4 മണിക്കൂർ മുൻപ്
കുതിച്ചുയരുന്ന വില, നിശ്ചലമായ വേതനം; കുടുംബ ബജറ്റുകൾ താളംതെറ്റുന്നു

കുതിച്ചുയരുന്ന വില, നിശ്ചലമായ വേതനം; കുടുംബ ബജറ്റുകൾ താളംതെറ്റുന്നു

5 മണിക്കൂർ മുൻപ്
മണ്ഡല പുനർനിർണയം 2026: പാർലമെന്റിൽ സീറ്റുകൾ കൂടും; ഓരോ വോട്ടിനും തുല്യ പ്രാധാന്യം ലഭിക്കുമോ?

മണ്ഡല പുനർനിർണയം 2026: പാർലമെന്റിൽ സീറ്റുകൾ കൂടും; ഓരോ വോട്ടിനും തുല്യ പ്രാധാന്യം ലഭിക്കുമോ?

5 മണിക്കൂർ മുൻപ്
എം എൻ കുഞ്ഞിമുഹമ്മദ് ഹാജി നിര്യാതനായി

എം എൻ കുഞ്ഞിമുഹമ്മദ് ഹാജി നിര്യാതനായി

5 മണിക്കൂർ മുൻപ്
മണ്ഡല പുനർനിർണയ ബിൽ ഡിഎംകെയെ അനുനയിപ്പിക്കാൻ കോൺഗ്രസ്; സോണിയയും ഖർഗെയും ചെന്നൈയിലേക്ക്

മണ്ഡല പുനർനിർണയ ബിൽ ഡിഎംകെയെ അനുനയിപ്പിക്കാൻ കോൺഗ്രസ്; സോണിയയും ഖർഗെയും ചെന്നൈയിലേക്ക്

5 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ
🗞️ ഇന്നത്തെ പ്രധാന വാർത്തകൾ · 🌧️ മഴ സാധ്യത · 📢 അവധി · 📋 ഫലങ്ങൾ