Sunday, 29 November 2026 About Us · Contact Us

തിരുപ്പരങ്കുണ്ട്രം ദീപം വിവാദം; തമിഴ്നാട്ടിൽ ബിജെപി സർക്കാരായിരുന്നുവെങ്കിൽ തടയാൻ കഴിയുമായിരുന്നോയെന്ന് യോഗി

തിരുപ്പൻകുണ്ട്രം - തിരുപ്പരങ്കുണ്ട്രം ദീപം വിവാദം; തമിഴ്നാട്ടിൽ ബിജെപി സർക്കാരായിരുന്നുവെങ്കിൽ തടയാൻ കഴിയുമായിരുന്നോയെന്ന് യോഗി

തിരുപ്പരങ്കുണ്ട്രം മലമുകളിലെ കൽത്തൂണിൽ പരമ്പരാഗത കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥ്. തമിഴ്നാട്ടിൽ ബിജെപി സർക്കാർ ഉണ്ടായിരുന്നുവെങ്കിൽ മധുരൈയ്ക്ക് സമീപം ദീപം തെളിയിക്കുന്നത് തടയാൻ ആർക്കെങ്കിലും സാധിക്കുമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു.

ഗൊരഖ്പുർ ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് അഥോറിറ്റിയുടെ 37ാം സ്ഥപാക ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ സർക്കാരിന് സമാജ്‌വാദി പാർട്ടിയുടേതിന് സമാനമായ ഡിഎൻഎയും കോൺഗ്രസിന്‍റെ സംസ്കാരവുമാണെന്നും യോഗി പറഞ്ഞു.

അവർക്ക് വിശ്വാസത്തിലല്ല മറിച്ച് വോട്ട് ബാങ്കിൽ മാത്രമാണ് താത്പര‍്യമെന്ന് യോഗി കൂട്ടിച്ചേർത്തു. അയോധ‍്യയിൽ ദീപോത്സവത്തോടനുബന്ധിച്ച് 36 ലക്ഷം ദീപങ്ങൾ തെളിയിച്ചെന്നും പക്ഷേ തമിഴ്നാട്ടിൽ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ദീപം തെളിയിക്കാൻ ജനങ്ങളെ അനുവദിക്കുന്നില്ലെന്നും യോഗി. നവംബർ 20നാണ് സുപ്രീം കോടതി തിരുപ്പരങ്കുണ്ട്രം മലമുകളിലെ കൽത്തൂണിൽ പരമ്പരാഗത കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയത്.

എന്നാൽ ഉത്സവദിനത്തിൽ ഉച്ചിപിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്താണ് വിളക്ക് തെളിയിച്ചത്. പിന്നീട് തിരുപ്പരങ്കുണ്ട്രം മലമുകളിലെ കൽത്തൂണിൽ ശനിയാഴ്ച തന്നെ ആചാരപരമായ ദീപം തെളിക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. തുടർന്ന് കോടതിയുടെ നിർദേശപ്രകാരം നവംബർ 28നാണ് തർക്കവിഷയമായ തൂണിൽ വിളക്ക് തെളിയിച്ചത്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മണ്ഡല പുനർനിർണയ ബിൽ: അന്ന് ബിൽ കത്തിച്ച് പ്രതിഷേധിച്ചവർ ഇന്ന് പിന്തുണയ്ക്കുമോ? നിലപാടിലുറച്ച് ഡിഎംകെ; കോൺഗ്രസിന്റെ അനുനയ നീക്കം പാളുന്നു?

മണ്ഡല പുനർനിർണയ ബിൽ: അന്ന് ബിൽ കത്തിച്ച് പ്രതിഷേധിച്ചവർ ഇന്ന് പിന്തുണയ്ക്കുമോ? നിലപാടിലുറച്ച് ഡിഎംകെ; കോൺഗ്രസിന്റെ അനുനയ നീക്കം പാളുന്നു?

7 മണിക്കൂർ മുൻപ്
വല്ലഭാചാര്യരുടെ ജന്മസ്ഥല വികസനത്തിന് 98 കോടി രൂപ; ദ്വാരകേശ്ലാൽജി മഹാരാജ്ശ്രീയുടെ സംഭാവനകളെ പ്രശംസിച്ച് അമിത് ഷാ

വല്ലഭാചാര്യരുടെ ജന്മസ്ഥല വികസനത്തിന് 98 കോടി രൂപ; ദ്വാരകേശ്ലാൽജി മഹാരാജ്ശ്രീയുടെ സംഭാവനകളെ പ്രശംസിച്ച് അമിത് ഷാ

8 മണിക്കൂർ മുൻപ്
മണ്ഡല പുനർനിർണയ ബിൽ ഡിഎംകെയെ അനുനയിപ്പിക്കാൻ കോൺഗ്രസ്; സോണിയയും ഖർഗെയും ചെന്നൈയിലേക്ക്

മണ്ഡല പുനർനിർണയ ബിൽ ഡിഎംകെയെ അനുനയിപ്പിക്കാൻ കോൺഗ്രസ്; സോണിയയും ഖർഗെയും ചെന്നൈയിലേക്ക്

8 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിക്കും മുമ്പ് രാഹുൽ പാർലമെന്റിൽ സജീവമാകണം; വിമർശനവുമായി രാജ്‌നാഥ് സിങ്

പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിക്കും മുമ്പ് രാഹുൽ പാർലമെന്റിൽ സജീവമാകണം; വിമർശനവുമായി രാജ്‌നാഥ് സിങ്

12 മണിക്കൂർ മുൻപ്
‘നീ ബംഗ്ലാദേശിയാണ്’; കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി യുവാവ്; ഒടുവിൽ സർട്ടിഫിക്കറ്റ് ലഭിച്ചു

‘നീ ബംഗ്ലാദേശിയാണ്’; കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി യുവാവ്; ഒടുവിൽ സർട്ടിഫിക്കറ്റ് ലഭിച്ചു

22 മണിക്കൂർ മുൻപ്
അവന്യൂ ടവേഴ്‌സിലെ 66 ഫ്ലാറ്റുകളുടെ പുനർലേലം തടഞ്ഞ് ഡൽഹി ഹൈക്കോടതി; നടപടി വാങ്ങുന്നവരുടെ ഹർജിയിൽ

അവന്യൂ ടവേഴ്‌സിലെ 66 ഫ്ലാറ്റുകളുടെ പുനർലേലം തടഞ്ഞ് ഡൽഹി ഹൈക്കോടതി; നടപടി വാങ്ങുന്നവരുടെ ഹർജിയിൽ

23 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ
🗞️ ഇന്നത്തെ പ്രധാന വാർത്തകൾ · 🌧️ മഴ സാധ്യത · 📢 അവധി · 📋 ഫലങ്ങൾ