രോഹിത്ത് ലോക പരാജയം തന്നെ; ബാറ്റിംഗും ക്യാപ്റ്റന്‍സിയും മോശം; രൂക്ഷ വിമര്‍ശനവുമായി മുന്‍ സെലക്ടര്‍
എം എസ് കെ പ്രസാദിന്റെ പ്രസ്താവന ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് ആനയിക്കുന്ന ക്യാപ്റ്റനായി രോഹിത്ത് ശര്‍മ മാറിക്കൊണ്ടിരിക്കെ താരത്തിന്റെ ബാറ്റിംഗിനെയും ക്യാപ്റ്റന്‍സിയെയും രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ടീമിന്റെ മുന്‍ സെലക്ടര്‍ എം എസ് കെ പ്രസാദ്. ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് എം എസ് കെ പ്രസാദിന്റെ രൂക്ഷ വിമര്‍ശനം.
രോഹിത്തിനെതിരെ ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലും മറ്റും രംഗത്തെത്തിക്കൊണ്ടിരിക്കെയാണ് മുന്‍ സെലക്ടര്‍ കൂടിയായ ക്രിക്കറ്റ് വിദഗ്ധന്‍ രോഹിത്തിനെതിരെ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.
രോഹിത്തിന്റെ ബാറ്റിംഗും ക്യാപ്റ്റന്‍സിയിലെ പ്രകടനവും തീരെ മോശമാണെന്നും ഇന്ത്യന്‍ ടീം ചരിത്രത്തില്‍ ഇന്നേവരെ നേരിടാത്ത ലോക പരാജയമാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്നും പ്രസാദ് വ്യക്തമാക്കി. ജസ്പ്രീത് ബുംറ നയിച്ച സമയത്ത് ഇന്ത്യന്‍ ടീം ജയിച്ചതും ആ സമയത്ത് ടീമില്‍ രോഹത്തില്ലായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രോഹിത്തിന്റെ മോശം പ്രകടനം സംബന്ധിച്ച് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ ഉണര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.