National
മുകേഷ് രാജിവെക്കണം; നിലപാട് ആവർത്തിച്ച് ബൃന്ദ കാരാട്ട്, സംസ്ഥാന നേതാക്കളുടെ വാദം തള്ളി
ലൈംഗികാതിക്രമ കേസിൽ പ്രതിയായ മുകേഷ് രാജിവെക്കേണ്ടതില്ലെന്ന സംസ്ഥാന സിപിഎമ്മിന്റെ വാദം തള്ളി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന നിലപാട് ബൃന്ദ ആവർത്തിച്ചു.
കോൺഗ്രസ് എംഎൽഎമാർ തങ്ങൾക്കെതിരെ ആരോപണമുയർന്നപ്പോൾ രാജിവെച്ചില്ല എന്നത് രാജി വെക്കാതിരിക്കാനുള്ള ന്യായമാകരുത്. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ മുകേഷ് രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബൃന്ദ പറഞ്ഞു
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അനന്തര ഫലത്തെ കുറിച്ച് ചില ചിന്തകൾ എന്ന പേരിൽ പാർട്ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ബൃന്ദയുടെ പ്രതികരണം. നിങ്ങൾ അത് ചെയ്യാത്തതു കൊണ്ട് ഞങ്ങളും ചെയ്യില്ലെന്ന നിലപാട് തെറ്റാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.