Kerala
പോത്തൻകോട് വയോധികയുടെ കൊലപാതകം; പ്രതി പിടിയിൽ, കൃത്യം മോഷണശ്രമത്തിനിടെ

പോത്തൻകോട് ഭിന്നശേഷിക്കാരിയായ വയോധികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശി തൗഫീഖാണ് പിടിയിലായത്. മോഷണത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
പോത്തൻകോട് സ്വദേശി തങ്കമണിയാണ്(69) മരിച്ചത്. സഹോദരന്റെ വീടിന്റെ പുറകിലായാണ് മൃതദേഹം കണ്ടെത്തിയത്. മംഗലപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.
മുഖത്ത് മുറിവിന്റെ പാടുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലും ആയിരുന്നു. കാതിലെ കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്.