കരുനാഗപ്പള്ളി വിഭാഗിയത: ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് എം വി ഗോവിന്ദന്‍
വിഭാഗിയത ചൂണ്ടിക്കാണിച്ച് ജില്ലാ റിപ്പോര്‍ട്ടും

കരുനാഗപ്പള്ളിയിലെ വിഭാഗിയത രൂക്ഷമായ സാഹചര്യത്തില്‍ കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശവുമായി
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രശ്നം പരിഹരിക്കുന്നതില്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിന് വീഴ്ചപറ്റിയിട്ടുണ്ടെന്നും വിഷയത്തില്‍ ജില്ലാ നേതൃത്വം സമയോചിതമായി ഇടപെട്ടില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമ്മേളനം നടത്താന്‍ എത്തിയ നേതാക്കളെ പൂട്ടിയിട്ടത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണത്തിനു ശേഷം പ്രതിനിധികളോട് സംസാരിക്കവെ എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
അതേസമയം, കരുനാഗപ്പള്ളിയില്‍ കടുത്ത വിഭാഗീയതയുണ്ടെന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്കെതിരെയാണ് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. കരുനാഗപ്പള്ളിയിലെ വിഭാഗിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സമ്മേളനം വ്യക്തമാക്കി.