Kerala

ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത്; അസാധാരണസംഭവം

ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് ഐഎഎസ്. ഇതാദ്യമായാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ് അയക്കുന്നത്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്

അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക്, കെ ഗോപാലകൃഷ്ണൻ എന്നിവർക്കും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ സമൂഹ മാധ്യമത്തിലൂടെ പ്രശാന്ത് ജയതിലകിനെ വിമർശിച്ചിരുന്നു. അവധി അപേക്ഷുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോർട്ടിനെ ചൊല്ലിയായിരുന്നു വിമർശനം

എ ജയതിലക് ഐഎഎസിന്റെ ചിത്രം സഹിതമാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അധിക്ഷേപ പരാമർശം നടത്തിയത്. തനിക്കെതിരെ പത്രവാർത്ത നൽകുന്നത് ജയതിലകാണെന്ന് പ്രശാന്ത് ആരോപിച്ചിരുന്നു. പരസ്യ വിമർശനത്തിന് പിന്നാലെ പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

Related Articles

Back to top button
error: Content is protected !!