Kerala

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി

ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി വീണ്ടും നീട്ടി. ഈ മാസം 10 മുതൽ ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയത്. ഡോ. എ ജയതിലക് ചീഫ് സെക്രട്ടറിയായതിന് പിന്നാലെയാണ് നടപടി.

സസ്‌പെൻഷൻ റിവ്യു കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ചാണ് സസ്‌പെൻഷൻ നീട്ടിയതെന്നാണ് വിശദീകരണം. കഴിഞ്ഞ ആറ് മാസമായി പ്രശാന്ത് സസ്‌പെൻഷനിലാണ്. ഇനി ആറ് മാസത്തേക്ക് കൂടി പ്രശാന്ത് പുറത്തിരിക്കേണ്ടി വരും.

ജയതിലകിനെ പരസ്യമായി വിമർശിച്ചതിന്റെ പേരിലാണ് എൻ പ്രശാന്തിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ കാലത്തും പരസ്യ വിമർശനം തുടരുകയും മേലുദ്യോഗസ്ഥർക്കെതിരെ പരിഹാസം തുടരുകയും ചെയ്തതോടെയാണ് നടപടി വീണ്ടും നീട്ടിയത്.

Related Articles

Back to top button
error: Content is protected !!