ചൈനയിൽ നരേന്ദ്രമോദി-പുടിൻ നിർണായക ചർച്ച ഇന്ന്; ട്രംപിന്റെ പിഴ തീരുവയും ചർച്ചയാകും

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ചൈനയിലെ ടിൻജിയാനിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. ഒരു മണിക്കൂർ നേരം കൂടിക്കാഴ്ച നീളും. റഷ്യ-യുക്രൈൻ സംഘർഷവും കൂടിക്കാഴ്ചയിൽ ചർച്ചയാകും. വെടിനിർത്തലിനെ കുറിച്ച് പുടിനോട് സംസാരിക്കാമെന്ന് നരേന്ദ്രമോദി ഉറപ്പ് നൽകിയതായി യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ട്രംപ് ചുമത്തിയ പിഴ തീരുവയും ചർച്ചയാകും. ഷാങ്ഹായി ഉച്ചകോടിയിൽ നരേന്ദ്രമോദി ഇന്ന് സംസാരിക്കും. അതിർത്തി കടന്നുള്ള ഭീകരവാദം, വ്യാപാര രംഗത്ത് അധിക തീരുവ വഴിയുള്ള സമ്മർദം എന്നിവ മോദി പരാമർശിച്ചേക്കും
ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖ നേതാവ് കായ് ചി, വിയറ്റ്നാം, നേപ്പാൾ പ്രധാനമന്ത്രിമാർ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങും