Gulf
ദേശീയ ദിനം: ഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ നാലു ദിവസം അവധി
ദോഹ: ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് സര്‍ക്കാര്‍ മേഖലയില്‍ ഫലത്തില്‍ നാലു ദിവസം അവധി ലഭിക്കും. ദേശീയ ദിനത്തിന്റെ ഭാഗമായി ഡിസംബര്‍ 18, 19 ദിനങ്ങളിലായി രണ്ട് ദിവസത്തെ അവധിയാണ് അമീരി ദിവാന് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും തുടര്‍ന്നുവരുന്ന വെള്ളിയും ശനിയും വാരാന്ത അവധിയായതിനാല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ 22 ഞായറാഴ്ച മുതല്‍ മാത്രമാവും പ്രവര്‍ത്തനം തുടങ്ങുക.
അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാലു ദിവസം മൊത്തം അവധി ലഭിക്കും. ദേശീയ ദിനത്തില്‍ ഡിസംബര്‍ 18ന് സ്വകാര്യ മേഖലക്ക് അവധി നല്‍കാറുണ്ട്. രണ്ട് ദിവസത്തെ അവധി അവര്‍ക്ക് ലഭക്കുമോയെന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല. ദേശീയ ദിനം വന്‍ ആഘോഷമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഖത്തറിലെങ്ങും നടന്നുവരുന്നത്. രാജ്യത്തിന് ഇ്പ്പോള്‍തന്നെ ഉത്സവഛായ കൈവന്നിട്ടുണ്ട്.