രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; ഏഴെണ്ണം കേരളത്തിൽ
Jun 16, 2025, 11:47 IST
രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം. ഏതിൽ ഏഴെണ്ണം കേരളത്തിലാണ്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തിൽ മരിച്ചത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ചത്തിസ്ഗഢ്, ഡൽഹി എന്നിവിടങ്ങളിലും ഓരോ മരണം സ്ഥിരീകരിച്ചു. നിലവിൽ 7264 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ 119 പേർ രോഗമുക്തരായി. കേരളത്തിൽ 87 പേർ രോഗമുക്തരായി. സംസ്ഥാനത്തെ കൊവിഡ് കേസുകൾ 1920 ആയി കുറഞ്ഞു. രോഗലക്ഷണമുള്ളവർക്ക് കൊവിഡ് പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
