രാജ്യത്ത് 24 മണിക്കൂറിനിടെ 8 കൊവിഡ് മരണം; ഒന്ന് കേരളത്തിൽ, 3395 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് 24 മണിക്കൂറിനിടെ 8 കൊവിഡ് മരണം; ഒന്ന് കേരളത്തിൽ, 3395 പേർക്ക് കൂടി രോഗബാധ
രാജ്യത്ത് കൊവിഡ് കേസുകൾ ദിനംപ്രതി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനടെ 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിൽ മാത്രം 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു 1435 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8 കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് മഹാരാഷ്ട്രയിൽ 467 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ 375 പേർക്കും ഗുജറാത്തിൽ 265 പേർക്കും കർണാടകയിൽ 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Tags

Share this story