തമിഴ്‌നാട്ടിൽ പ്രണയാഭ്യർഥന നിരസിച്ചതിന് മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു
Jun 3, 2025, 10:14 IST
തമിഴ്‌നാട് പൊള്ളാച്ചിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. പൊൻമുത്തു നഗറിലെ അഷ്‌വിക(19)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉദുമൽപേട്ട റോഡ് അണ്ണാനഗർ സ്വദേശി പ്രവീൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീൺ. കോയമ്പത്തൂരിൽ സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് അഷ്‌വിക. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രവീൺകുമാർ പെൺകുട്ടിയെ കുത്തിക്കൊല്ലുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തിനും നെഞ്ചിനുമടക്കം കുത്തേറ്റു.
