ടോയ്‌ലറ്റ് സൗകര്യത്തോടെയുള്ള എസി ബസുമായി കെഎസ്ആർടിസി; വീൽചെയർ സൗകര്യവും, ആധുനിക സുരക്ഷാ സംവിധാനങ്ങളും
ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സുരക്ഷയും ഉറപ്പാക്കാൻ പുതിയ എസി സ്ലീപ്പർ കം സീറ്റർ ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിരത്തിലിറക്കാൻ കെഎസ്ആർടിസി. ബസിനുള്ളിൽ ശുചിമുറി സൗകര്യവും വീൽചെയർ സംവിധാനവും ഒരുക്കിയാണ് പുതിയ ബസുകൾ എത്തുന്നത്.
പുതിയ ഡീസൽ ബസുകളിൽ അധിക ബ്രേക്കിങ് സംവിധാനമായ റിട്ടാർഡറും ഉൾപ്പെടുത്തും. ബസിന്റെ മധ്യഭാഗത്തോ പിൻഭാഗത്തോ ആയിരിക്കും ശുചിമുറി സജ്ജീകരിക്കുക. ഇതിനാവശ്യമായ വാട്ടർ ടാങ്കും മാലിന്യസംഭരണ ടാങ്കും ഷാസിക്ക് അടിയിൽ ഘടിപ്പിക്കും.
യാത്രക്കാരുടെ സുരക്ഷയ്ക്കായി ഫയർ ഡിറ്റക്ഷൻ ആൻഡ് സപ്രഷൻ സംവിധാനം, എമർജൻസി എക്സിറ്റ്, സീറ്റ് ബെൽറ്റുകൾ, വായനയ്ക്കുള്ള ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയിന്റുകൾ എന്നിവയും ഉണ്ടാകും.
ഇതിനുപുറമെ പുതുതായി വാങ്ങുന്ന നോൺ എസി ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ പത്ത് ശതമാനത്തിലും വീൽചെയർ ഉപയോഗിച്ച് കയറാൻ കഴിയുന്ന സൗകര്യം ഒരുക്കും.
പുതിയ സംവിധാനങ്ങളിലൂടെ ദീർഘദൂര യാത്രകൾ കൂടുതൽ സുഖകരവും ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് പ്രാപ്യവുമാക്കുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രം കാർത്തിക ദീപം തെളിയിച്ച് വിജയ് സർക്കാർ

’96’, ‘മെയ്യഴകൻ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ത്രില്ലറുമായി സംവിധായകൻ പ്രേം കുമാർ; നായകൻ ഫഹദ് ഫാസിൽ, റിലീസ് ജനുവരി ഒന്നിന്

ശബരിമല ദർശനം: തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്

നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻ
