സ്വത്ത് തർക്കത്തെ തുടർന്ന് ശതകോടീശ്വരനെ കുത്തിക്കൊന്ന് പേരക്കുട്ടി; ശരീരത്തിൽ 70ലേറെ കുത്തുകൾ
സ്വത്ത് തർക്കത്തെ തുടർന്ന് മുത്തച്ഛനെ കുത്തിക്കൊന്ന് 28കാരനായ പേരക്കുട്ടി. 460 കോടിയുടെ ആസ്തിയുള്ള വെൽജൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി വിസി ജനാർജദന റാവുവാണ്(86) കൊല്ലപ്പെട്ടത്. സംഭവത്തിൽ പേരക്കുട്ടി കീർത്തി തേജയെ പോലീസ് അറസ്റ്റ് ചെയ്തു പിജി പഠനത്തിന് ശേഷം യുഎസിൽ നിന്ന് തിരിച്ചെത്തിയതാണ് കീർത്തി തേജ. കഴിഞ്ഞ ദിവസം കീർത്തി തേജയും അമ്മയും ജനാർദന റാവുവിന്റെ വീട്ടിലെത്തി. കമ്പനിയിലെ ഡയറക്ടർ പദവിയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ തർക്കം തുടങ്ങിയത് അടുത്തിടെ റാവു മൂത്ത മകളുടെ മകൻ ശ്രീകൃഷ്ണയെ വെൽജൻ ഗ്രൂപ്പിന്റെ ഡയറക്ടറായി നിയമിച്ചിരുന്നു. നാല് കോടി രൂപയുടെ ഓഹരി രണ്ടാമത്തെ മകളുടെ മകനായ കീർത്തി തേജക്കും നൽകിയിരുന്നു. എന്നാൽ ഇത് കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു ആക്രമണം. ജനാർദന റാവുവിന്റെ ശരീരത്തിൽ 70ലേറെ കുത്തുകൾ ഏറ്റു. തടയാൻ ശ്രമിച്ച അമ്മ സരോജിനിയെയും കീർത്തി തേജ കുത്തി. ഇവർ ആശുപത്രിയിലാണ്
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
