സെൻസസ് രണ്ട് ഘട്ടമായി; ആദ്യ ഘട്ടം 2026 ഒക്ടോബർ ഒന്നിന് തുടങ്ങും

സെൻസസ് രണ്ട് ഘട്ടമായി; ആദ്യ ഘട്ടം 2026 ഒക്ടോബർ ഒന്നിന് തുടങ്ങും
സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ. രണ്ട് ഘട്ടമായാണ് സെൻസസ് നടക്കുക. 2026 ഒക്ടോബർ ഒന്നിനാണ് ആദ്യ ഘട്ടം തുടങ്ങുക. 2027 മാർച്ച് ഒന്നിന് രണ്ടാം ഘട്ടവും നടക്കും. ലഡാക്കിലെയും ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ മേഖലകളിലെയും സെൻസസ് നടപടികൾ 2026 മാർച്ച് ഒന്നിന് ആരംഭിക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ സെൻസസ് 2027 മാർച്ച് ഒന്നിനാണ് നടക്കുക. ആദ്യ ഘട്ടമായ ഹൗസ് ലിസ്റ്റിംഗ് ഓപറേഷനിൽ പാർപ്പിടങ്ങളുടെ അവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തും. രണ്ടാംഘട്ടമായ പോപുലേഷൻ എന്യൂമറേഷനിൽ ജനസംഖ്യാപരവും സാമൂഹിക-സാമ്പത്തികവും സാംസ്‌കാരികവുമായ വിവരങ്ങൾ ശേഖരിക്കും വ്യക്തികളുടെ ജാതി സംബന്ധിച്ച വിവരവും ഈ ഘട്ടത്തിലാണ് ശേഖരിക്കുന്നത്. 2011ലാണ് രാജ്യത്ത് അവസാനമായി സെൻസസ് നടന്നത്. 16ാമത്തെ സെൻസ് നടപടികളാണ് ഇനി നടക്കാൻ പോകുന്നത്.

Tags

Share this story