മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ ഖാർഗെയ്ക്ക് രേഖാമൂലം പരാതി നൽകി അടൂർ പ്രകാശ്

കോൺഗ്രസ്സ്

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയ്ക്ക് പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.

ഡൽഹിയിലെത്തിയാണ് അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരേ രേഖാമൂലം പരാതി നൽകിയത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഖാർഗെയെ കണ്ട് സാഹചര്യം അറിയിച്ചു.

ഇരുവരും രാഹുൽ ഗാന്ധിയെയും കാണും. അടൂർ പ്രകാശിന്‍റെ പരാതി എഐസിസി നേതൃത്വം പരിശോധിക്കുമെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി അടൂർ പ്രകാശും വ്യക്തമാക്കി.

ഇതിനിടെ മന്ത്രി അനൂപ് ജേക്കബ് അടൂർ പ്രകാശുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദർശനമെന്നാണ് ഇതിനെക്കുറിച്ച് അനൂപ് ജേക്കബ് പ്രതികരിച്ചത്.

Tags

Share this story