നായിഡുവിനെയും പവൻ കല്യാണിനെയും വിമർശിച്ചു; തെലുങ്ക് താരം പോസാനി കൃഷ്ണമുരളി അറസ്റ്റിൽ
തെലുങ്ക് സിനിമാ താരവും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളിയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൃഷ്ണ മുരളിയെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് വൈ.എസ്.ആർ.സിപി നേതാവ് കൂടിയായ കൃഷ്ണമുരളിയെ അറസ്റ്റ് ചെയ്തത് സമുദായങ്ങൾ തമ്മിൽ സ്പർധ വളർത്തുംവിധമുള്ള പരാമർശം നടത്തിയതെന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് കൃഷ്ണമുരളിക്കെതിരെ ചുമത്തിയത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിനെയും വിമർശിച്ചതുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് അറിയുന്നു താരത്തെ ഉടനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. വൈഎസ്ആർസിപി ഭരണകാലത്ത് ആന്ധ്രപ്രദേശ് ഫിലിം, ടിവി ഡെവലപ്‌മെന്റ് കോർപറേഷൻ ചെയർമാനായിരുന്നു കൃഷ്ണമുരളി
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
