കണക്കിൽ കൃത്രിമത്വം: കുംഭമേള അപകടത്തിൽ 37 അല്ല, 82 പേർ മരിച്ചെന്ന് ബിബിസി റിപ്പോർട്ട്

കണക്കിൽ കൃത്രിമത്വം: കുംഭമേള അപകടത്തിൽ 37 അല്ല, 82 പേർ മരിച്ചെന്ന് ബിബിസി റിപ്പോർട്ട്
പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേളക്കിടെയുണ്ടായ അപകടത്തിൽ മരിച്ചത് 82 പേരെന്ന് ബിബിസിയുടെ റിപ്പോർട്ട്. കേന്ദ്രസർക്കാരിനെയും യുപി സർക്കാരിനെയും വെട്ടിലാക്കുന്ന റിപ്പോർട്ടാണ് ബിബിസി പുറത്തുവിട്ടത്. തിക്കിലും തിരക്കിലും പെട്ട് 37 പേരാണ് മരിച്ചതെന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക ഭാഷ്യം. എന്നാൽ ബിബിസി റിപ്പോർട്ട് ഇത് ചോദ്യം ചെയ്യുന്നു 37 പേരുടെ കുടുംബങ്ങൾക്ക് സഹായധനമായി 25 ലക്ഷം രൂപയും യുപി സർക്കാർ വിതരണം ചെയ്തിരുന്നു. എന്നാൽ ഔദ്യോഗിക കണക്കിൽപ്പെടാത്ത കുടുംബങ്ങൾക്ക് പണമായി അഞ്ച് ലക്ഷം രൂപ നൽകിയെന്നാണ് ബിബിസി പറയുന്നത്. കണക്കിൽ കൃത്രിമത്വം കാണിച്ചതായി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു നോട്ടുകെട്ടുകൾ വിതരണം ചെയ്യുന്ന ചിത്രങ്ങൾ സഹിതമാണ് ബിബിസി ഹിന്ദി വാർത്ത പുറത്തുവിട്ടത്. കുംഭമേളയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിഞ്ഞെന്ന് സമാജ് വാദി പാർട്ടി നേതാവ് ജയ ബച്ചൻ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസിയുടെ റിപ്പോർട്ടും വരുന്നത്.

Tags

Share this story