നയതന്ത്ര യുദ്ധം തുടരുന്നു; ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാക്കിസ്ഥാൻ, രാജ്യം വിടാൻ നിർദേശം
ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ പുറത്താക്കിയതായി പാക്കിസ്ഥാൻ സർക്കാർ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ പുറത്താക്കലാണിത്. ചാരവൃത്തിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ ഇന്ത്യ ബുധനാഴ്ച പുറത്താക്കിയിരുന്നു. തന്റെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പാക്കിസ്ഥാൻ എംബസിയിലെ ഉദ്യോഗസ്ഥനെ അഭികാമ്യമല്ലാത്ത വ്യക്തി ആയി പ്രഖ്യാപിച്ചതായും, ഇന്ത്യ വിടാൻ 24 മണിക്കൂർ സമയം നൽകിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഈ നടപടിക്ക് പിന്നാലെയാണ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനെ പാക്കിസ്ഥാൻ പുറത്താക്കിയത്. വിദേശകാര്യ മന്ത്രാലയം വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാൻ വിടാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥരും അവരുടെ പ്രത്യേകാവകാശങ്ങളും പദവിയും ദുരുപയോഗം ചെയ്യരുതെന്ന് നിർദേശിച്ചതായും പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്
