Saturday, 14 November 2026 About Us · Contact Us

നിങ്ങൾക്ക് ബോയ്ഫ്രണ്ടിനെ ആവശ്യമുണ്ടോ?; വാടകയ്‌ക്കെടുക്കാം: വെറും 389 രൂപ

Do You Need A Boyfriend Rent One For Just Rs 389 - നിങ്ങൾക്ക് ബോയ്ഫ്രണ്ടിനെ ആവശ്യമുണ്ടോ?; വാടകയ്‌ക്കെടുക്കാം: വെറും 389 രൂപ

ലോകമെമ്പാടുമുള്ള കമിതാക്കൾ വാലന്റൈൻസ് ദിനം (Valentine’s Day) ആഘോഷത്തിലാണ്. ഇതിൻ്റെ ഭാ​ഗമായി വിവിധയിടങ്ങളിൽ ആഘോഷങ്ങളും പരിപാടികളും അരങ്ങേറുകയാണ്. സോഷ്യൽ മീഡിയയും ആഘോഷത്തിൻ്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. എന്നാൽ ഈ തിരക്കുകൾക്കിടയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് മറ്റൊന്നുമല്ല ബെംഗളൂരുവിൽ നിന്നുള്ള ഒരു വാലന്റൈൻസ് ദിന പരസ്യമാണ്. യുവതികൾക്കായുള്ള വാലന്റൈൻസ് ദിന പരസ്യമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. വാലന്റൈൻസ് ദിനത്തിൽ കാമുകൻ്റെയോ കാമുകിയുടേയോ കൈപിടിച്ച് നടക്കാൻ ആ​ഗ്രഹിക്കാത്ത യുവമനസ്സുകൾ കുറവാണ്. എന്നാൽ ഈ പരസ്യം അവർക്കുള്ളതല്ല സിം​ഗിളായിട്ടുള്ള യുവതികൾക്കാണ്. വാലന്റൈൻസ് ദിനത്തിൽ ഒന്നിച്ച് പാർട്ടിക്കും മറ്റും പോകാൻ ബോയ്ഫ്രണ്ടിനെ വേണമെങ്കിൽ വാടകയ്ക്ക് കിട്ടുമെന്നാണ് പരസ്യത്തിലുള്ളത്. (റെന്റ് എ ബോയ്ഫ്രണ്ട്) എന്നാണ് ഈ പരസ്യം. എന്നാൽ വെറുതെ കിട്ടില്ല. 389 രൂപ കൊടുത്താൽ മാത്രമെ നിങ്ങൾക്കൊരാളെ കാമുകനായി കിട്ടുകയുള്ളൂ. ബം​ഗളൂരുവിലെ ജനന​ഗർ പ്രദേശത്താണ് വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ച് പരസ്യത്തിൻ്റെ പോസ്റ്ററുകൾ കണ്ടത്. ഇന്ത്യയിൽ ഈ വാർത്ത കൗതുകകരമാണെങ്കിലും മറ്റ് രാജ്യങ്ങളിൽ ഇത്തരം സമ്പ്രദായം നേരത്തെ തന്നെ പ്രചാരത്തിലുണ്ട്. പ്രത്യേകിച്ചും ചൈന, ജപ്പാൻ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ. ജയനഗർ കൂടാതെ ബനശങ്കരി, ബിഡിഎ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഈ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. പോസ്റ്ററിൽ ഒരു ക്യു.ആർ കോഡും നൽകിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഇത് സ്‌കാൻ ചെയ്ത് സേവനം ഉപയോഗിക്കാം. എന്നാൽ ഈ രീതിയോട് യോജിക്കാതെ ചില പ്രദേശവാസികൾ ഇതിനെതിരെ രോഷം പ്രകടിപ്പിക്കുകയും ബെംഗളൂരു പോലീസിനെ ടാ​ഗ് ചെയ്ത് പരസ്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇത്തരം സംസ്കാരങ്ങൾ നഗരത്തിന്റെ ഭീഷണിയാകുമെന്നും അതിനാൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ രാജ്യത്ത് ഇത്തരമൊരു സേവനം ആദ്യമായിട്ടല്ല ഉണ്ടാകുന്നത്. 2018 ൽ മഹാരാഷ്ട്രയിലെ മുംബൈയിൽ ‘റെന്റ് എ ബോയ്‌ഫ്രണ്ട്’ എന്ന പേരിൽ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

8 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

9 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

9 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

10 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

11 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

12 മണിക്കൂർ മുൻപ്