44 കോടി രൂപ മാന നഷ്ടം, മമതക്കും എംഎൽഎമാർക്കും നോട്ടീസയച്ച് ഗവർണർ സിവി ആനന്ദ ബോസ്
ന്യൂഡൽഹി: വിവിധ പ്രശ്നങ്ങൾ ഉയർത്താ കാണിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും 44 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഗവർണർ. മമതയെ കൂടാതെ തൃണമൂൽ എംഎൽഎമാരായ സയന്തിക ബാനർജി, റെയാത്ത് ഹുസൈൻ സർക്കാർ എന്നിർക്കെതിരെയാണ് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് നോട്ടീസയച്ചത്. രാജ്യത്തെ ഒരു സംസ്ഥാന ഭരണകക്ഷിക്ക് ഒരു ഗവർണർ നോട്ടീസയക്കുന്നത് ഇതാദ്യമായാണ്. രണ്ട് തൃണമൂൽ എംഎൽഎമാരും നിയമവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തുവെന്നും, ധർണ നടത്തുന്നതിനിടെ മുൻ ഗവർണർ ജഗ്ദീപ് ധൻഖറിനെ അപകീർത്തിപ്പെടുത്തിയെന്നുമുള്ള ആരോപണമാണ് വിവാദത്തിന് കാരണമായത്. ഡെപ്യൂട്ടി സ്പീക്കറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാനുള്ള നിർദ്ദേശം അവർ ലംഘിച്ചതിനാൽ ഇവരുടെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്ന് ഗവർണർ ആനന്ദ ബോസ് പറയുന്നു. നോട്ടീസ് കൂടി എത്തുന്നതോടെ സംസ്ഥാന സർക്കാരും- ഗവർണറും തമ്മിലുള്ള സംഘർഷം കൂട്ടുമെന്നാണ് സൂചന. എന്തായാലും വിഷയത്തിൽ മുഖ്യമന്ത്രി അടങ്ങുന്ന സർക്കാർ എന്ത് മറുപടി നൽകുമെന്നാണ് ഇനി അറിയേണ്ടത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
