ഗ്യാനേഷ് കുമാറിന്റെ രാജി; ആം ആദ്മി പ്രതിഷേധം കനക്കുന്നു: പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രവർത്തകരുടെ പ്രതിഷേധം

ഡൽഹി സമരം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയുടെ (AAP) പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ഇന്ത്യ ഗേറ്റിൽ നിന്ന് ജന്തർ മന്തറിലേക്ക് ആം ആദ്മി പാർട്ടി നടത്തിയ പ്രതിഷേധ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു.

​പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളും തടസ്സങ്ങളും മറികടക്കാൻ ശ്രമിച്ച പ്രവർത്തകർ, സ്ഥലത്ത് നിർത്തിയിട്ടിരുന്ന പൊലീസ് വാഹനങ്ങൾക്കും ബസുകൾക്കും മുകളിൽ കയറി നിന്ന് മുദ്രാവാക്യം വിളിച്ചു.

​പ്രതിഷേധം അക്രമാസക്തമായതോടെ പ്രദേശത്ത് വൻ പൊലീസ് സേനയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് മേഖലയിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. വരും ദിവസങ്ങളിലും പ്രക്ഷോഭം ശക്തമാക്കാനാണ് ആം ആദ്മി പാർട്ടിയുടെയും മറ്റ് പ്രതിപക്ഷ സംഘടനകളുടെയും തീരുമാനം. 

Tags

Share this story