Sunday, 15 November 2026 About Us · Contact Us

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് വീണു; ഏഴു പേർക്ക് ദാരുണാന്ത്യം

Helicopter Crashes In Uttarakhand Seven Killed - ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് വീണു; ഏഴു പേർക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റ് ഉൾപ്പെടെ ഏഴുപേർ മരിച്ചു. കേദാർനാഥ് തീർത്ഥാടനം കഴിഞ്ഞ് ഗുപ്തകാശിയിലേക്ക് മടങ്ങുകയായിരുന്ന ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഗൗരികുണ്ഡിനും സോൺപ്രയാഗിനും ഇടയിലുള്ള വനപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്.   ഇന്ന് പുലർച്ചെ 5:20 ഓടെയായിരുന്നു അപകടം. പ്രതികൂല കാലാവസ്ഥയും സാങ്കേതിക തകരാറുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൈലറ്റ് രാജ്‌വീർ, വിക്രം റാവത്ത്, വിനോദ്, ത്രിഷ്ടി സിംഗ്, രാജ്കുമാർ, ശ്രദ്ധ, പത്ത് വയസ്സുകാരി റാഷി എന്നിവരാണ് മരിച്ചതെന്ന് ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റി (UCADA) അറിയിച്ചു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും (SDRF) പ്രാദേശിക ഭരണകൂടവും മറ്റ് രക്ഷാപ്രവർത്തന ഏജൻസികളും സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ടവർക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ മേഖലയിൽ നടക്കുന്ന അഞ്ചാമത്തെ ഹെലികോപ്റ്റർ അപകടമാണിത്. ഈ മാസം ഏഴാം തീയതി ഗുപ്തകാശിയിൽ നിന്ന് കേദാർനാഥിലേക്ക് പോയ മറ്റൊരു ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് റോഡിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. അതിൽ യാത്രക്കാർ സുരക്ഷിതരായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

11 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

12 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

13 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

17 മണിക്കൂർ മുൻപ്
ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

21 മണിക്കൂർ മുൻപ്
കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

13 Nov 2026