ഹെലികോപ്റ്റർ റോഡിൽ അടിയന്തരമായി ലാൻഡ് ചെയ്തു; വീടിനും കാറിനും കേടുപാട്

ഹെലികോപ്റ്റർ റോഡിൽ അടിയന്തരമായി ലാൻഡ് ചെയ്തു; വീടിനും കാറിനും കേടുപാട്
സാങ്കേതിക തകരാറിനെ തുടർന്ന് ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ നടുറോഡിലിറക്കി. രുദ്രപ്രയാഗ് ജില്ലയിലെ ഗുപ്തകാശിയിലാണ് സംഭവം. ഹെലികോപ്റ്ററിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. റോഡിന് നടുവിൽ അടിയന്തരമായി ലാൻഡ് ചെയ്തതിനെ തുടർന്ന് സമീപത്തുള്ള വീടിനും റോഡരികിൽ ിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. ഹെലികോപ്റ്ററിനും സാരമായ കേടുപാടുകളുണ്ടായി. അടിയന്തരമായി ഇറക്കേണ്ട സാഹചര്യമായതിനാലാണ് റോഡിൽ ഇറക്കേണ്ടി വന്നതെന്ന് അധികൃതർ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഉടൻ ലാൻഡ് ചെയ്തത്. അഞ്ച് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

Tags

Share this story