ഭർത്താവിന് 15 ഓളം സ്ത്രീകളുമായി ബന്ധം; ഹണിമൂണിനിടെ മോശമായി പെരുമാറി: മൂന്നാം ഭർത്താവിനെതിരേ പരാതിയുമായിയെത്തി നവവധു
ഭർത്താവിന് 15 ഓളം സ്ത്രീകളുമായി ബന്ധമുണ്ടെന്നും അത് ചോദ്യം ചെയ്ത തന്നെ മർദിച്ചെന്നും കാട്ടി നവുവധുവിന്‍റെ പരാതി. വിവാഹം കഴിഞ്ഞ് 15 ദിവസത്തിനുള്ളിലാണ് യുവതിയുടെ പരാതി. അമെരിക്കൻ പൗരത്വമുള്ള അഹമ്മദാബാദിൽ നിന്നുള്ള 46 കാരിയാണ് ഗുജറാത്ത് പൊലീസിൽ പരാതിപ്പെട്ടത്. യുവതിയുടെ മൂന്നാം വിവാഹമായിരുന്നു ഇത്.
ഭർത്താവ് കൂടുതൽ സമയവും മൊബൈലിലാണെന്ന് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഗോവ, യുഎസ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 15 സ്ത്രീകളുമായി നിരന്തരം ചാറ്റ് ചെയ്യുന്നതായി കണ്ടെത്തിയത്. ഇത് ചോദ്യം ചെയ്തപ്പോൾ ഭർത്താവ് ദേഷ്യപ്പെടുകയും മർദിക്കുകയും ചെയ്യുകയായിരുന്നെന്ന് യുവതി പരാതിയിൽ പരാമർശിക്കുന്നു.
ഇവർ വിവാഹശേഷം ഗോവയിലും ബാലിയിലും ഹണിമൂൺ പോയിരുന്നു. ഗോവയിൽ എത്തിയപ്പോൾ ഭർത്താവ് ചൂതാട്ടത്തിലൂടെ വലിയൊരു തുക കളഞ്ഞുമെന്നും ശേഷം തനിക്ക് വിവാഹത്തിന് പിതാവ് നൽകിയ സ്വർണവും പണവും ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ അഹമ്മദാബാദ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
