ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ സ്തംഭനാവസ്ഥയിൽ; ഇനിയൊരു വിട്ടുവീഴ്ച എളുപ്പമല്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ

നിർമല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ ഒരു നിശ്ചിത ഘട്ടത്തിലെത്തി നൽക്കുന്ന ത സ്തംഭനാവസ്ഥയിലാണെന്നും (Plateau) ഇനി കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യുക ഇരുവിഭാഗത്തിനും പ്രയാസകരമായിരിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന മ്യൂണിക് ലീഡേഴ്സ് മീറ്റിംഗിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

​ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും കാര്യമായ വിട്ടുവീഴ്ചകൾ ഇനി സാധ്യമല്ലാത്ത ഒരു ഘട്ടത്തിലാണ് ഇരുരാജ്യങ്ങളും ഉള്ളത്. എന്നിരുന്നാലും, ധാരണയിലെത്താൻ സാധിക്കുന്ന പുതിയ മേഖലകൾ ഉണ്ടെങ്കിൽ ചർച്ചകളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

​ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരത്തിൽ നിലവിൽ ഇന്ത്യയ്ക്കാണ് മുൻതൂക്കമെന്നും (Trade balance in India's favor), ഈ വ്യാപാര കമ്മി കുറയ്ക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ വ്യാപാര ചർച്ചകൾക്കുള്ള മാർഗ്ഗമായിരുന്ന താരിഫുകൾ (Tariffs) ഇപ്പോൾ ഒരു ആയുധമായി മാറുന്നുണ്ടെന്നും അവർ നിരീക്ഷിച്ചു.

​അതേസമയം, ക്ഷീരമേഖല, കൃഷി, സോയ തുടങ്ങിയ ഇന്ത്യയുടെ സുപ്രധാന ആഭ്യന്തര മേഖലകളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെയാണ് രാജ്യം ചർച്ചകളിൽ ഇടപെടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Tags

Share this story