Sunday, 22 November 2026 About Us · Contact Us

ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു

Indigo Flight Tickets To Be Charged More Fuel Prices Hiked - indigo

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളിലെ ഇന്ധന ചാര്‍ജ് വര്‍ധിപ്പിച്ചു. ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക് ബാധകമാകും. വിമാന ഇന്ധന വിലയിലുണ്ടായ തുടര്‍ച്ചയായ വര്‍ധനയാണ് നിരക്ക് കൂട്ടാന്‍ കാരണമെന്ന് ഇന്‍ഡിഗോ പറയുന്നു.

ആഭ്യന്തര സര്‍വീസുകളില്‍ യാത്രാദൂരത്തിന് അനുസരിച്ചാണ് അധിക ഇന്ധന ചാര്‍ജ് ഈടാക്കുക. 500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 375 രൂപയും 501 മുതല്‍ 1000 കിലോമീറ്റര്‍ വരെ 600 രൂപയുമാണ് പുതുക്കിയ ചാര്‍ജ്. 1001 മുതല്‍ 1500 കിലോമീറ്റര്‍ വരെ 900 രൂപയുമാണ് പുതിയ ചാര്‍ജ്. 1501 മുതല്‍ 2000 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 1150 രൂപയും 2000 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 1300 രൂപയും ഇന്ധന ചാര്‍ജായി നല്‍കണം.

Indi

രാജ്യാന്തര സര്‍വീസുകളിലും ഇന്ധന ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്ക് റൂട്ടിനും ദൂരത്തിനും അനുസരിച്ച് 1000 രൂപ മുതല്‍ 10000 രൂപ വരെയാണ്. ഇതോടെ ഇന്‍ഡിഗോയുടെ പുതിയ ടിക്കറ്റുകള്‍ക്ക് യാത്രക്കാര്‍ നല്‍കേണ്ട മൊത്തം തുക ഉയരും.

indi

കഴിഞ്ഞ ഏതാനും മാസങ്ങളായി വിമാന ഇന്ധന വിലയില്‍ വലിയ വർധനവുണ്ടെന്നും ഏറ്റവും പുതിയ വര്‍ധന 14 ശതമാനത്തിന് മുകളിലാണെന്നും ഇന്‍ഡിഗോ പറയുന്നു. കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഇന്ധന ചെലവ് എത്തിയത് വിമാനക്കമ്പനികളുടെ പ്രവര്‍ത്തത്തെ ബാധിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളും ഇന്ധനവിലയിലെ വര്‍ധനയ്ക്ക് കാരണമായതായി കമ്പനി ചൂണ്ടിക്കാട്ടി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

4 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

6 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

9 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

11 മണിക്കൂർ മുൻപ്
മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

12 മണിക്കൂർ മുൻപ്
സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

13 മണിക്കൂർ മുൻപ്