ജാർഖണ്ഡിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു
May 27, 2025, 12:19 IST
ജാർഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡറെ സുരക്ഷാ സേന വധിച്ചു. പലാമു ജില്ലയിലെ ഹുസൈനാബാദ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് കമാൻഡർ തുളസി ഭുയ്യാനാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് നിതീഷ് യാദവിന് പരുക്കേറ്റതായി സുരക്ഷാ സേന അറിയിച്ചു. സംഘത്തിൽ നിന്ന് ആയുധശേഖരങ്ങളും പിടികൂടി. എസ്എൽആർ റൈഫിൾ അടക്കം പിടിച്ചെടുത്തിട്ടുണ്ട്. പാലാമു പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് കമാൻഡറെ വധിച്ചത്.
