മുംബൈയിൽ ബസ് ഡിപ്പോയിൽ വൻ തീപിടിത്തം: 10 ഇലക്ട്രിക് ബസുകൾ കത്തിനശിച്ചു

mumbai

മുംബൈയിലെ സിയോണ്‍ ആര്‍ ടി ഒ പാസിംഗിന് സമീപമുള്ള അനിക് ബസ് ഡിപോയില്‍ തീപിടിത്തം. യാര്‍ഡില്‍നിര്‍ത്തിയിട്ടിരുന്ന 10ഇലക്ട്രിക് ബസുകള്‍ കത്തിനശിച്ചു. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ന് വൈകിട്ട് 5.45-ഓടെയാണ് സംഭവം. വിവരമറിഞ്ഞ ഉടന്‍ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി

Tags

Share this story