ബിഹാറിൽ കോൺഗ്രസ് എംപിക്ക് നേരെ ആൾക്കൂട്ട ആക്രമണം; തലയ്ക്ക് ഗുരുതര പരുക്ക്

ബിഹാറിൽ കോൺഗ്രസ് എംപിക്ക് നേരെ ആൾക്കൂട്ട ആക്രമണം. എംപി മനോജ് കുമാറിന് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. എംപിയുടെ വാഹനവ്യൂഹത്തിലെ വാഹനം നാട്ടുകാരനെ തട്ടിയെന്ന് ആരോപിച്ചാണ് സംഭവം. തലയ്ക്ക് പരുക്കേറ്റ എംപിയെ ആശുപത്രിയിലേക്ക് മാറ്റി. എംപിയുടെ പിഎയും പോലീസുകാരും നാട്ടുകാരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്. ബിഹാറിലെ കൈമൂറിലാണ് ഒരു സംഘമാളുകൾ എംപിയെ ആക്രമിച്ചത് സസാറാമിൽ നിന്നുള്ള എംപിയാണ് മനോജ് കുമാർ. ഒരു മധ്യസ്ഥ ചർച്ചക്കായി നാഥുപൂർ ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

Tags

Share this story