Friday, 13 November 2026 About Us · Contact Us

ഡൽഹിയിൽ മുസ്തഫാബാദിന്റെ പേര് ശിവപുരി അല്ലെങ്കിൽ ശിവവിഹാർ എന്നാക്കുമെന്ന് നിയുക്ത എംഎൽഎ

Mustafabad In Delhi Will Be Renamed Shivpuri Or Shiv Vihar - ഡൽഹിയിൽ മുസ്തഫാബാദിന്റെ പേര് ശിവപുരി അല്ലെങ്കിൽ ശിവവിഹാർ എന്നാക്കുമെന്ന് നിയുക്ത എംഎൽഎ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ഡൽഹിയിൽ പേരുമാറ്റവുമായി നിയുക്ത എംഎൽഎ. മുസ്തഫാബാദ് മണ്ഡലത്തിന്റെ പേര് ശിവപുരി എന്നോ ശിവ് വിഹാർ എന്നോ ആക്കുമെന്ന് മുസ്തഫാബാദിൽ നിന്ന് വിജയിച്ച മോഹൻ സിങ് ബിഷ്ട് പറഞ്ഞു. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ മുസ്തഫാബാദിൽ നിന്ന് 17,578 വോട്ടിനാണ് മോഹൻ ബിഷ്ട് വിജയിച്ചത്. എഎപിയുടെ അദീൽ അഹമ്മദ് ഖാൻ ആയിരുന്നു എതിർസ്ഥാനാർഥി. 85,215 വോട്ടാണ് മോഹൻ ബിഷ്ട് നേടിയത്. ഒരു സെൻസസ് നടത്തി മുസ്തഫാബാദിന്റെ പേര് ശിവ് വിഹാർ എന്നോ ശിവപുരി എന്നോ മാറ്റും. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പേര് മാറ്റുമെന്ന് താൻ പറഞ്ഞിരുന്നു. അത് ചെയ്യുമെന്നും മോഹൻ ബിഷ്ട് വ്യക്തമാക്കി. 2020ൽ എഎപിയുടെ ഹാജി യൂനുസ് ആയിരുന്നു മുസ്തഫാബാദിൽ നിന്ന് വിജയിച്ചത്. ഇത്തവണ ബിജെപി, എഎപി, കോൺഗ്രസ്, എഐഎംഐഎം പാർട്ടികൾ സ്ഥാനാർഥികളെ നിർത്തിയിരുന്നു. ചതുഷ്‌കോണ മത്സരത്തിൽ വോട്ട് ഭിന്നിച്ചതാണ് ബിജെപിക്ക് തുണയായത് എന്നാണ് വിലയിരുത്തപ്പെടുന്നത്. താഹിർ ഹുസൈൻ ആയിരുന്നു മുസ്തഫാബാദിൽ എഐഎംഐഎം സ്ഥാനാർഥി. 33,474 വോട്ട് നേടിയ താഹിർ ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്. 11,763 വോട്ട് നേടിയ കോൺഗ്രസ് സ്ഥാനാർഥി അലി മെഹ്ദി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

7 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

7 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

7 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

9 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

9 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

10 മണിക്കൂർ മുൻപ്