നവദമ്പതികളെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി; കാലുകൾ ചങ്ങല കൊണ്ടു ബന്ധിച്ച നിലയിൽ

Dead

നവദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലാണ് സംഭവമുണ്ടായത്. ജൽഗാവ് ജില്ലയിലെ അമൽനെർ സ്വദേശികളായ ശ്യാം ഹരി പാട്ടീൽ, സപ്ന പാട്ടീൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മാസങ്ങൾക്ക് മുൻപാണ് ഇവർ വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. തപി നദിയിൽ നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കാലുകൾ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. സവാൽദെ മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags

Share this story