രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു; 24 മണിക്കൂറിനിടെ നാല് കൊവിഡ് മരണം

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു; 24 മണിക്കൂറിനിടെ നാല് കൊവിഡ് മരണം
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 498 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് രണ്ട് മരണം കേരളത്തിലാണ്. 74 വയസുകാരിയും 79 വയസുകാരനുമാണ് കേരളത്തിൽ മരിച്ചത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 192 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് കേസുകളിൽ 31 ശതമാനവും കേരളത്തിലാണ് സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നു. ഓക്‌സിജൻ, ഐസോലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനാണ് നിർദേശം നൽകിയത്.

Tags

Share this story