ബാഗുകൾ പാക്ക് ചെയ്തോളൂ; ഒക്ടോബർ 10-ലെ വോട്ടർ പ്രതിഷേധത്തിന് യുവാക്കളോട് ഡൽഹിയിലെത്താൻ ആഹ്വാനം ചെയ്ത് സിജെപി

അഭിജിത്ത്

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും ഒക്ടോബർ 10-ന് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ റാലിയിൽ അണിനിരക്കാൻ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്ത് കോക്ക്റോച്ച് ജനതാ പാർട്ടി (CJP). "ബാഗുകൾ പാക്ക് ചെയ്തോളൂ, ഇത് ദീർഘകാല പോരാട്ടമാണ്" എന്ന സന്ദേശവുമായാണ് യൂത്ത് മാർച്ചിന് സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്കെയും സൗരവ് ദാസും ആഹ്വാനം നൽകിയിരിക്കുന്നത്.

​പ്രതിഷേധ പരിപാടിക്കായി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി വിവരമറിയിക്കുകയും ആവശ്യമായ അനുമതി പത്രങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് സി.ജെ.പി മുഖ്യവക്താവ് സൗരവ് ദാസ് വ്യക്തമാക്കി.

​ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടും ജനാധിപത്യപരമായ വോട്ടവകാശം സംരക്ഷിക്കാനുമാണ് യുവാക്കളെ അണിനിരത്തിയുള്ള ഈ നീക്കമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് യുവാക്കളും ജനങ്ങളും ഒക്ടോബർ 10-ന് ഡൽഹിയിലേക്ക് എത്തണമെന്നാണ് പാർട്ടിയുടെ ആഹ്വാനം. 

Tags

Share this story