ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി മോദി; നിർണായക കൂടിക്കാഴ്ച

കോൺഗ്രസ് നേതാവ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തരൂരിനെ കൂടിക്കാഴ്ചക്കായി പ്രധാനമന്ത്രി നേരിട്ട് വിളിപ്പിക്കുകയായിരുന്നു. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചു. തരൂർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി പോകുന്നതിന് മുമ്പായിട്ടാണ് പ്രത്യേക കൂടിക്കാഴ്ച നടന്നത്. എന്നാൽ തരൂരിന് പദവി നൽകുന്നതൊന്നും ചർച്ചയായില്ലെന്ന് ഉന്നതവൃത്തങ്ങൾ പറയുന്നു. തരൂരിനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകൾ വേണ്ടെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വവും തരൂരിനെതിരെ ശ്രദ്ധയോടെ നീങ്ങാനാണ് നീക്കം. തരൂരിനെ പിണക്കുന്നതിൽ പാർട്ടിക്കുള്ളിലും അതൃപ്തിയുണ്ട്. വിദേശനയത്തിൽ തരൂരിന്റെ അഭിപ്രായത്തോടുള്ള വിയോജിപ്പ് തുടരാനും തരൂർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കാനും കോൺഗ്രസ് തീരുമാനിച്ചു

Tags

Share this story