ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
Mar 30, 2025, 12:17 IST
ന‍്യൂഡൽഹി: ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായതിനു ശേഷം ആദ‍്യമായാണ് മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. മോദിയോടൊപ്പം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മഹാരാഷ്ട്ര മുഖ‍്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമുണ്ടായിരുന്നു. 2013 ൽ ആണ് ഇതിനു മുമ്പ് മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചത്.
