പ്രതിഷേധം മൗലികാവകാശത്തിന്റെ ഭാഗം; പൊതുസൗകര്യങ്ങള്‍ തടയുന്നത് സാധാരണ പൗരന്മാരെ ബാധിക്കും: കേന്ദ്രത്തിനെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി: നാളെ നടക്കാനിരിക്കുന്ന സിജെപി സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും നീക്കത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി. പ്രതിഷേധങ്ങള്‍ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയ കോടതി, പൊതുസൗകര്യങ്ങള്‍ സമ്പൂര്‍ണമായി തടയാനാകില്ലെന്നും വ്യക്തമാക്കി. പൊതുസൗകര്യങ്ങള്‍ തടയുന്നത് സാധാരണ പൗരന്മാരെ ബാധിക്കും. കേന്ദ്രസര്‍ക്കാര്‍ അസന്തുലിതാവസ്ഥ സൃഷ്ടിച്ചുവെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. എന്താണ് ഈ അസന്തുലിതാവസ്ഥയെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ ഉറച്ച് നാളെയാണ് ജന്തര്‍ മന്തറിലേക്ക് സിജെപി മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ചിനെ നേരിടാന്‍ സകല തന്ത്രവും പയറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് വിവിധ ഇടങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ കരുതല്‍ തടങ്കലിലാണ്. എസ്എഫ്ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി സത്യേഷ ലെവോവ പൊലീസ് നിരീക്ഷണത്തില്‍ വീട്ടുതടങ്കലിലാണ്. എസ്എഫ്ഐ ജില്ലാ കണ്‍വീനര്‍ ആരിഫിനെയും സമാനമായ രീതിയില്‍ ഉത്തര്‍പ്രദേശ് പൊലീസ് ഷഹരാന്‍പൂരില്‍ നിന്നും അറസ്റ്റ് ചെയ്തതായി സംഘടന ആരോപിച്ചിരുന്നു. ഡിവൈഎഫ്ഐ ഉത്തര്‍പ്രദേശ് പ്രസിഡന്റ് രാജ് കുമാറും വീട്ടുതടങ്കലിലാണ്.
ഡല്‍ഹിയിലെ 57 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടാനാണ് നീക്കം. ഇതുസംബന്ധിച്ച് ഡിഎംആര്‍സിക്ക് ഡല്‍ഹി പൊലീസ് കത്ത് നല്‍കിയിരുന്നു. ന്യൂഡല്‍ഹി, ഹസ്രത്, നിസാമുദ്ദീന്‍ എന്നീ സ്റ്റേഷനുകളിലേക്ക് എത്തേണ്ട ട്രെയിനുകള്‍ റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാല് മുതല്‍ വൈകീട്ട് നാല് വരെ എത്തേണ്ട ട്രെയിനുകള്‍ റദ്ദാക്കാനാണ് നീക്കം. സംഘര്‍ഷ മേഖലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തും. പ്രതിഷേധം നേരിടാന്‍ കേന്ദ്രസേനയെയാണ് ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
