സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യവുമായി ജന്തർ മന്തറിലേക്ക് നീങ്ങിയ ഇന്‍ഡ്യ സഖ്യ എംപിമാരെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിപക്ഷ എംപിമാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
VIDEO | Delhi: Lok Sabha LoP and Congress MP Rahul Gandhi (@RahulGandhi) forcibly removed from protest site, put inside bus by police.
— Press Trust of India (@PTI_News) October 7, 2026
(Source: Third Party)#Delhi #CEC pic.twitter.com/MmB8M6xXbP
മൂന്ന് ബസുകളിലായാണ് എംപിമാര്‍ ജന്തര്‍ മന്തറിലേക്ക് എത്തിയത്. എന്നാല്‍, വഴിയില്‍ പൊലീസ് തടയുകയായിരുന്നു. ജന്തര്‍ മന്തറിലേക്കുള്ള വഴികളെല്ലാം ബാരിക്കേഡുകള്‍ നിരത്തി പൊലീസ് തടഞ്ഞിരുന്നു.
VIDEO | Delhi: Lok Sabha LoP Rahul Gandhi (@RahulGandhi) detained by police, taken away from protest site in bus.
— Press Trust of India (@PTI_News) October 7, 2026
(Full video available on PTI Videos - https://t.co/d8jp61yd2p) pic.twitter.com/fgcyAUYjoh
ഡല്‍ഹി കൊണാട്ട് പ്ലേസിലെ സാഗര്‍ രത്ന ഹോട്ടലില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ എംപിമാരുടെ ഉച്ചഭക്ഷണ യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംപിമാര്‍ വിവിധ സംഘങ്ങളായി പ്രതിഷേധത്തിന് പുറപ്പെട്ടത്. എന്തുവന്നാലും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷ എംപിമാരുടെ നിലപാട്.
जंतर-मंतर सिर्फ 100 मीटर दूर
— Congress (@INCIndia) October 7, 2026
अब होगा फैसला 🔥 pic.twitter.com/8cxit4koTV
തനിക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ എഫ്‌ഐആറുകളും ഓരോ മെഡല്‍ പോലെയാണെന്നു പ്രതിഷേധത്തിനു പുറപ്പെടും മുന്‍പ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. ''ഇന്ന് ജന്തര്‍ മന്തറില്‍ ഒരിക്കല്‍ക്കൂടി പ്രതിഷേധിക്കാനാണു തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കാന്‍ യോഗ്യനായ വ്യക്തിയല്ല ഗ്യാനേഷ് കുമാറെന്നു രാജ്യത്തോട് പറയണം. ഇപ്പോള്‍ എനിക്കെതിരെ 45 എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അത് 100 ആവണമെന്നാണ് എന്റെ ആഗ്രഹം. ഓരോ എഫ്‌ഐആറും ഓരോ മെഡലാണ്'' -രാഹുല്‍ ഗാന്ധി പറഞ്ഞു.
