സാൻഫ്രാൻസിക്‌സോ-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ; യാത്രക്കാരെ പുറത്തിറക്കി
സാൻഫ്രാൻസിസ്‌കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കൊൽക്കത്ത സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇടതുവശത്തുള്ള എൻജിനിൽ തകരാർ കണ്ടെത്തുകയായിരുന്നു യാത്രക്കാരെ പുറത്തിറക്കി ഉടൻ വിമാനം പരിശോധിച്ചു. ഇതേ തുടർന്ന് മുംബൈയിലേക്കുള്ള യാത്ര വൈകുകയും ചെയ്തു. എഐ 180 എന്ന വിമാനത്തിലാണ് തകരാർ കണ്ടത്. പുലർച്ചെ 12.45നാണ് വിമാനം സാൻഫ്രാൻസിസ്‌കോയിൽ നിന്ന് കൊൽക്കത്തയിൽ എത്തിയത് 5.20ന് യാത്രക്കാരോട് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ നിർദേശിക്കുകയായിരുന്നു. വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ക്യാപ്റ്റൻ അറിയിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്
