Saturday, 14 November 2026 About Us · Contact Us

കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; ലോട്ടറി നികുതി ചുമത്താനുള്ള അധികാരമില്ലെന്ന് സുപ്രീം കോടതി

Supreme Court Acquits 6 Accused In Murder Case Including - ഇരയുടെ മകനടക്കം മൊഴി മാറ്റി; കൊലപാതകക്കേസില്‍ 6 പ്രതികളെ സുപ്രീംകോടതി വെറുതെവിട്ടു
ഇരയുടെ മകനടക്കം മൊഴി മാറ്റി; കൊലപാതകക്കേസില്‍ 6 പ്രതികളെ സുപ്രീംകോടതി വെറുതെവിട്ടു

ന്യൂഡല്‍ഹി: ലോട്ടറി വിതരണക്കാരുടെ സേവന നികുതി കേന്ദ്ര സർക്കാരിന് കീഴില്‍ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്‍റെ ഹര്‍ജി തള്ളി സുപ്രീം കോടതി. ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന് പറഞ്ഞ സുപ്രീം കോടതി, ഇതില്‍ ഇടപെടാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും വ്യക്തമാക്കി. ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന ഒരു സേവനമല്ല, മറിച്ച് സംസ്ഥാനത്തിന് വരുമാനം നേടുന്നതിനുള്ള ഒരു മാര്‍ഗമാണെന്നും കോടതി വിധിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന്‍റെ ഹര്‍ജി തള്ളിയത്. ലോട്ടറി നികുതി സംസ്ഥാന സര്‍ക്കാരിന്‍റെ പരിതിയിലാണ് വരേണ്ടതെന്ന സിക്കിം ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചു. സേവന നികുതി ചുമത്താൻ കേന്ദ്രത്തിന് അവകാശമുണ്ടെന്ന് കേന്ദ്രം കോടതിയില്‍ വാദിച്ചിരുന്നു. 2013ലാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ലോട്ടറികൾക്ക് നികുതി ചുമത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്നും സംസ്ഥാന സർക്കാരിന് മാത്രമേ അധികാരമുള്ളൂവെന്നും സുപ്രീം കോടതി പ്രസ്‌താവിച്ചു. ലോട്ടറി ടിക്കറ്റുകള്‍ വിൽക്കുന്ന നിന്ന് കേന്ദ്രം പിരിച്ചെടുത്ത സേവന നികുതി വേഗത്തിൽ തിരികെ നൽകാനും ബന്ധപ്പെട്ട വകുപ്പുകളോട് കോടതി ആവശ്യപ്പെട്ടു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് II പ്രകാരം എൻട്രി 34 പ്രകാരം ലോട്ടറി ടിക്കറ്റുകൾക്ക് പാർലമെന്‍ററി നിയമം വഴി നികുതി ചുമത്താൻ കഴിയില്ലെന്ന് ലോട്ടറി വിതരണക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. എൻട്രി 62 പ്രകാരം “വാതുവയ്പ്പും ചൂതാട്ടവും” എന്ന വിഭാഗത്തിലും സംസ്ഥാന നിയമസഭയുടെ മാത്രം അധികാരപരിധിയിൽ വരുന്നതിനാൽ സേവന നികുതി ചുമത്തുന്നത് ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്നും ലോട്ടറി വില്‍പനക്കാര്‍ കോടതിയെ അറിയിച്ചു. ഇതുപരിഗണിച്ചാണ് കേന്ദ്രത്തിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളിയത്

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

7 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

8 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

8 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

9 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

10 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

11 മണിക്കൂർ മുൻപ്