പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി: പഞ്ചാബിൽ മറ്റൊരു യൂട്യൂബർ കൂടി അറസ്റ്റിൽ, ജ്യോതിയുമായും ബന്ധം
ജ്യോതി മൽഹോത്രക്ക് പിന്നാലെ പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ പഞ്ചാബ് സ്വദേശിയായ മറ്റൊരു യൂട്യൂബർ കൂടി അറസ്റ്റിൽ. ജാൻമഹൽ വീഡിയോ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ജസ്ബീർ സിംഗിനെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയായ ഐഎസ്ഐയിലെ ഷാക്കിർ എന്നയാളുമായി ജസ്ബീറിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ ജ്യോതി മൽഹോത്രയുമായും ജസ്ബീറിന് അടുപ്പമുണ്ടായിരുന്നു. ജ്യോതി അടുപ്പം പുലർത്തിയിരുന്ന, പിന്നീട് ഇന്ത്യ പുറത്താക്കിയ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായും ജസ്ബീറിന് ബന്ധമുണ്ടായിരുന്നു. നിരവധി പാക്കിസ്ഥാൻ നമ്പറുകൾ ഇയാളുടെ ഫോണിൽ സേവ് ചെയ്തിട്ടുണ്ട് 3 തവണ ഇയാൾ പാക്കിസ്ഥാനിൽ യാത്ര ചെയ്തിട്ടുണ്ട്. ഡൽഹിയിലെ പാക് എംബസിയിൽ നടന്ന പ്രധാന ചടങ്ങുകളിലും ജസ്ബീർ സിംഗ് പങ്കെടുത്തിട്ടുണ്ട്. ജ്യോതിയുടെ അറസ്റ്റിന് പിന്നാലെ പാക് നമ്പറുകൾ ഫോണിൽ നിന്ന് കളയാനും ഇയാൾ ശ്രമിച്ചിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്
